മതില്‍ 

നിന്റെ് വീടിന് ഞാന്‍ കല്ലെറിഞ്ഞിട്ടില്ല. ഒരിക്കല്‍ പോലും അവിടുത്തേക്ക് എത്തിനോക്കിയിട്ടില്ല. നിന്റെോ തൊടിയിലോ മുറ്റത്തോ വന്നെന്റെക കുട്ടികള്‍ ഒന്നും നശിപ്പിച്ചിട്ടില്ല. ചോരിഞ്ഞിട്ടില്ല ഞാനോരപരാധവും. ചോദ്യംചെയ്തിട്ടില്ല നിന്റെു വിശ്വാസത്തെ തിരക്കിയിട്ടില്ല, നിന്റെ കൊടിയുടെനിറം. ഉണ്ടായിട്ടില്ല, നിനക്കസൗകര്യമാകും വിധം ഒരു വഴക്കുപോലും അടുപ്പെരിയാത്ത ദിനങ്ങളില്‍ വിശപ്പിനെതന്നെ വാരിത്തിന്നപ്പോഴും, ചോദിച്ചിട്ടില്ല, നിന്നോട് കടം. നിന്റെച ഉയര്ച്ചിയിലും പ്രശസ്തിയിലും എന്നുമെനിക്കഭിമാനമായിരുന്നു എന്നിട്ടും, എന്റെ് പ്രിയപ്പെട്ട അയല്ക്കാ രാ നമ്മുടെ വീടുകള്ക്കിയടയില്‍ പരസ്പരം കാണാനാവാത്തവിധം എന്തിനാണ് ഇങ്ങനെയൊരെണ്ണം നീ കേട്ടിയുയര്ത്തിരയത്..............?

(പവിത്രന്‍ തീക്കുനി)                (തീക്കുനിക്കവിത)