-----വരണ്ടുപോയസ്വപ്നങ്ങൾ------

മഴ കാണാതെ

മരവിച്ച മനസ്സുകൾ

ഇവിടെ ജനിക്കും

അന്ന് ഈ ഭൂമിയിലെ

അവസാനത്തെ തുള്ളി

ജലത്തിനായി അവർ

തമ്മിലടിക്കും,

പരസ്പരം കൊന്ന്

രക്തം കുടിക്കും,

പ്രാണന്റെ വേദന

അലറിവിളിക്കും,

കണ്ണുനീരിന്റെ ഈർപ്പം

ചുട്ടുപഴുകും, അന്ന്

നാവ് വരണ്ട

സ്വപ്നങ്ങൾക്കു

ചിതയൊരുക്കും...

ഒടുവിൽ അവർ

നമ്മെ പഴിക്കും..

© വൈശാഖ് കോമല്ലൂർ