kps payyanadam is a dramatist, man of letters, cultural activist and orator. Lives atPayyanadam,Mannarkkad, Palakkad district, Keralam. Have written more than fifty dramas including one act plays and street plays. പുസ്തകങ്ങൾ: രാമൻ ദൈവം (നാടകം), ഗതികെട്ടവന്റെ സ്വപനം (ഏകാങ്ക സമാഹാരം) പൂതവും കുട്ടികളും (ബാല നാടകങ്ങൾ), വൻമരങ്ങൾ പറയുന്നത് (കഥകൾ) വേട്ടനായ്ക്കളുടെ ലോകം ( ലഘു നോവൽ), തെരഞ്ഞെടുത്ത ലേഖനങ്ങൾ, മണ്ണാർക്കാടിന്റെ ചരിത്രപ്പെരുമ (പ്രാദേശിക ചരിത്രം), ഗ്രാമ ചരിത്രം ഒരു ആമുഖം (ശ്രീധരൻ മണ്ണാർക്കാടുമായി ചേർന്ന്) ബഹുമതികൾ: ഗതികെട്ടവന്റെ സ്വപ്നം എന്ന നാടകത്തിന് പ്രൊഫ: ജി.ശങ്കരപ്പിള സ്മാരക അവാർഡ്(1998), ഗണിത ശാസ്ത്രം നാടകത്തിന് ദുബായ് ദല പുരസ്കാരം (1987), പ്രൊഫ. പോൾ സുന്ദർ സ്മാരക അവാർഡ് (2017), ,ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ്, എം ഇ എസിന്റെ പില്ലേഴ്സ് ഓഫ് സെക്കുലറിസം അവാർഡ് ,മണ്ണാർക്കാട് വികസന വേദിയുടെ കർമ്മശേഷ്ഠ പുരസ്കാരം, ഓർമ്മ സാംസ്കാരിക വേദിയുടെ 'ഓർമ്മ ' 'പുരസ്കാരം . കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് റജിസ്ട്രാർ ആയിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്.എസ്.എ പദ്ധതിയിൽ അജിന ഹത്തുൽ അമാൽ -പ്രതീക്ഷയുടെ ചിറകുകൾ എന്ന ഹ്രസ്വചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി കാലത്തിന്റെ കാലൊച്ച " എന്ന ഡോക്യുമെൻററിയും സംവിധാനം ചെയ്തിട്ടുണ്ട്. സ്വന്തം സാഹിത്യകലാ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന "നാട്ടുവഴിയിലൂടെ ഒരാൾ " എന്ന ഡോക്യുമെൻററി ഫിലിംപുറത്തിറങ്ങിയിട്ടുണ്ട്. സെൻസിറ്റി ചാനലിൽ ശ്രേഷ്ഠ മലയാളം പരിപാടിയുടെ അവതാരകനും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ " യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. Mob.. 9747515158 email: kpsPayyanedam@gmail.com