കൊല്ലോടി തറവാട് 
   ഒരു കാലത്ത് ചെല്ലൂർ ദേശത്തിന്റെ നാടുവാഴികൾ ആയിരുന്ന തറവാട്  മൂടാൽ മാമ്പാറ പകരനെല്ലൂർ ചെമ്പിക്കൽ എന്നി പ്രദേശങ്ങളാൽ ചുറ്റ പെട്ട ദേശം ആയിരുന്നു ചെല്ലൂർ ദേശം മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ടത് ആണ്, പകരനെല്ലൂർ, രാങ്ങാട്ടൂർ തുടങ്ങിയ "ഊരുകൾ" "ഊര്" പ്രദേശങ്ങൾ ചരിത്രശിലകൾ ആണ് എന്ന് പറയുന്നു ചോള-പാണ്ഢ്യ ഭരണ ചരിത്ര പരമായി ഇതിന് ബന്ധം ഉണ്ടായിരിക്കാം.നിരവധി ബ്രാഹ്മിണ ഇല്ലങ്ങളും ഇവിടെ ഉണ്ടായിരുന്നു.കൂടാതെ ഒരു നാടിനു വേണ്ട എല്ലാ സമുദായങ്ങൾക്കും ഇവിടെ സ്ഥാനം ഉണ്ടായിരുന്നു ഇതിന് ഉദാഹരണം ആണ് മണ്ണാന്റെ വളപ്പ് (മണ്ണാൻ താമസിച്ചിരുന്നസ്ഥലം)പറയന്റെ വളപ്പും തൊടിയിൻ (ദേശത്തെ പറയരുടെ സ്ഥലം)etc...മേല്പറഞ്ഞ ഊരുകൾക്ക് പുറമേ വലിയ പറപ്പൂർ, വാവൂർ, കാരത്തൂർ, തുടങ്ങിയ സമീപ ഉരുകളുടെ നടുവട്ടംമാണ് ഇന്ന് കാണുന്ന നടുവട്ടം പ്രദേശത്തെ നായർ തറവാടുകളുടെ ചരിത്ര സാമൂതിരിയും ആയി ബന്ധപെട്ടുകിടക്കുന്നു 
       ക്രി.വ ഏതാണ്ട് 1834-38 കാലഘട്ടത്തിൽ ചെല്ലൂർ നാടുവാഴി ഉണ്ണിയുടെ പടനായകനായ സ്ഥാനിയായ നായർ പണിക്കർ പെരിന്തൽമണ്ണക്ക് അടുത്തുള്ള "മേലാറ്റൂർ"ഭാഗത്ത്‌ നിന്നും കാളി അമ്മ എന്ന മുത്തശ്ശിയെ വിവാഹം ചെയ്തു ചെല്ലൂരിലേക്ക് കൊണ്ട് വന്നതു തൊട്ടുള്ള ചരിത്രമാണ് കൊല്ലോടി തറവാടിന്റെത് അതിനുമുൻപ് ഉള്ളത് അജ്ഞാതവും ആണ് കാളിമുത്തശ്ശിയുടെ മൂത്ത സഹോദരൻ തെയ്യമേനോൻ കൃഷ്‌ണൻ മേനോൻ മകൻ ഗോപാലമേനോൻ പേരക്കുട്ടി കൃഷ്ണ മേനോൻ വരെ ഉള്ള കാരണവർ മാർ മാനേജ് ചെയ്തിരുന്ന കാലഘട്ടം ആഢ്യത്വതിന്റെയും,അധികാരത്തിന്റെയും നന്മയുടേതുമായിരുന്നു.എന്നാൽ പ്രസ്തുത കാലഘട്ടം വ്യവഹാരങ്ങളും തർക്കങ്ങളുടെയും വേണം കരുതാൻ ഇന്നത്തെ തലമുറയ്ക്ക് ഓരോരുടെയും പേരും ബന്ധങ്ങളും കാലഘട്ടവും മനസ്സിലാക്കാൻ ഒരു പരുതി വരെ സഹായകമായിട്ടുള്ളത് മേല്പറഞ്ഞ കോടതി സംബന്ധമായ അന്യായ പകർപ്പുകൾ വിധി പകർപ്പുകളും ആണ് എന്നാൽ ഈ വ്യവഹാരങ്ങൾ പ്രസ്തുത  തറവാടിന് കിട്ടേണ്ട വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിനു തടസമായി വന്നിരുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല 
      എന്നാലും ചുരുക്കം പേര് അന്നത്തെ സൗകര്യത്തിനു അനുസരിച്ചുള്ള വിദ്യാഭ്യാസം നേടിയിരുന്നു.ഹൈക്കോടതിയിലെ സീനിയർ വക്കിൽ തുടങ്ങി,റെയിൽവേ,ബാങ്ക്,അധ്യാപനം,തുടങ്ങിയ ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു 
         ഇനി ചരിത്രത്തിലേക്ക് കടക്കാം ഒരു ഉച്ചസമയം കാളിമുത്തശ്ശിയുടെ ഭർത്താവ് ആയ പടനായകനെ കാണാൻ നാടുവാഴി വീട്ടിൽ വരികയും തറവാടിത്വത്തിന്റെ പേരിൽ ആദിത്യ മര്യാദയോടെ സ്വീകരിച്ചിരുത്തിയ കാളി മുത്തശ്ശിയോട് നാടുവാഴി തന്റെ ആഗമന ഉദ്ദേശം പറയുകയും, പടനായകൻ പുറത്ത് പോയിരിക്കുകയാണെന്ന് മനസിലാക്കിയ നാടുവാഴി, പടനായകൻ വന്നാൽ വിവരം പറയാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തിരിച്ചു പോകുകയും ചെയ്തു. വീട്ടിൽ തിരിച്ചു വന്ന പടനായകൻ തന്റെ ഭാര്യ ആരെയോ സൽകരിച്ചിട്ടുണ്ടല്ലോ എന്നും, ആയതിൽ തെറ്റിദ്ധരിച്ചു പെരുമാറിയ പേരിൽ പിഞ്ചു കുട്ടികളെയും കൂട്ടി സ്വന്തം നാടായ മലയാറ്റൂരിലേക്ക് പോകുക എന്ന ഉദ്ദേശത്തോടെ വീട്വിട്ട് പോരുകയും വഴി മദ്ധ്യേ "മാമ്പാറ" ഭാഗത്ത്‌ വച്ച് സന്ധ്യാസമയത് രണ്ടു കുട്ടികളെയും കൂട്ടി പോകുന്ന കാളി അമ്മയോട് കാര്യങ്ങൾ മനസിലാക്കിയവർ നാടുവാഴിയെ വിവരം അറിയിക്കുകയും, താന് കാരണത്താൽ വീട് വിട്ടിറങ്ങിവന്ന മുത്തശ്ശിയെയും കുട്ടികളെയും നാടുവാഴിയുടെ വീട്ടിലേക്കു കൂട്ടികൊണ്ട് വരികയും തുടർന്ന് നാടുവാഴി വിവാഹം ചെയ്യുകയും ആണ് ഉണ്ടായത്. കാളിമുത്തശ്ശിയിൽ നാടുവാഴി ഉണ്ണിയിൽ ജനിച്ച കുട്ടികൾ ആണ് ഇന്ന്. പാറുകുട്ടി അമ്മ (1838), മീനാക്ഷി അമ്മ (1845), ഗോപാലമേനോൻ (1843)എന്നിവർ ഇവരുടെ സന്തതി പരമ്പരയിൽ പെട്ടത് ആണ് ഇന്ന് കാണുന്ന കൊല്ലോടി തറവാട് അംഗങ്ങൾ 
          വളർന്നപ്പോൾ പടനായകനിലുണ്ടായ കാളിമുത്തശ്ശിയുടെ 2ആൺ കുട്ടികളും, ഉണ്ണിയിൽ പിറന്ന കുട്ടികളും മനുഷ്യസഹജമായ സ്വരച്ചേർച്ച കുറവ് വരികയും, മുതിർന്നവർ ചകിരിപറമ്പിൽ വീട് വച്ച് കൊടുക്കുകയും താമസം മാറുകയും ചെയ്തു. മരുമക്കത്താവഴിയാതിനാൽ പെൺ പ്രജ ഇല്ലാത്തതിനാൽ അവർക്ക് പിൻ തുടർച്ചക്കാർ ഇല്ലാതായി. കാളി അമ്മയും നാടുവാഴിയിൽ കുട്ടികളും നാടുവാഴിയുടെ ഭവനത്തിലും (ചാക്കികാവ്) താമസം ആക്കി ചാക്കിരിയിൽ താമസിച്ചവർ പിനീട് മണ്ണഴി എന്ന സ്ഥലത്ത് സ്ഥലത്തേക്ക് താമസ്സം മാറ്റുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു മുൻപ് "മാതൃഭൂമി ദിനപത്രത്തിൽ"കൊല്ലോടി ചകിരി എന്ന തറവാട്ട് പേര് കണ്ട് അന്വേഷിച്ചു അറിഞ്ഞത് ആണ് ഈ വിവരം 
      കാളി മുത്തശ്ശിയുടെ ഭർത്താവ് ആയ നാടുവാഴി 1838 മീനമാസത്തിലെ കാളിമുത്തശ്ശിക്കു കുറെ അധികം സ്വത്തുക്കൾ മുദ്രോലപ്രകാരം മാറ്റി കൊടുത്തതായി രേഖകൾ പറയുന്നു ഇതിനെ ചൊല്ലി നാടുവാഴിയുടെ മരുമക്കളും മക്കളും തമ്മിൽ പല വ്യവഹാരങ്ങളും നടന്നിരുന്നു. കാളി അമ്മക്കും, ചെറുപ്പം ആയ കാളി അമ്മയുടെ ഏക മകൻ ഗോപാലമേനോനും ഒറ്റക്കു കാര്യങ്ങൾ നടത്തുകൊണ്ടു പോകാൻ പ്രയാസം നേരിട്ടപ്പോൾ കാളി അമ്മയുടെ മൂത്ത സഹോദരൻ തെയ്യ മേനോനെയും, കൃഷ്ണമേനോനെയും മേലാറ്റൂരിൽ നിന്നും വരുത്തുകയും ചെയ്തു. സ്വത്ത് സംബന്ധമായ ഒട്ടനവധി കേസുകൾ കൃഷ്‌ണൻമേനോൻ നാടുവാഴിയുടെ മരുമക്കളും ആയി നടത്തിയിട്ടുണ്ട് എന്ന് തന്നെ ആണ് രേഖകൾ വഴി മനസ്സിലാക്കുന്നത്. ഈ കാരണവർ 1862(1037 കർക്കിടകമാസത്തിൽ)മരിക്കുകയും ഉണ്ടായി. തിരുമാന്ധാം കുന്നിലമ്മയുടെ പരമഭക്തനും, അവിവാഹിതനും, മന്ത്രതന്ത്രനിപുണനുമായിരുന്ന ഈ കരണവരാണ് തറവാടിന്റെ ഐശ്വര്യാർത്ഥം, തറവാട്ടുഭവനത്തിലെ മച്ചിൽ ഭുവനേശ്വരിയെ കുടിവച്ചതും കൊല്ലത്തിൽ ഒരിക്കൽ ശാക്തേയ സമ്പ്രദായത്തിൽ പൂജബലികൾ തുടങ്ങിയതും മരണം വരെ സ്വന്തം നിലക്കും,തുടർന്ന് മൂസ്സത്മാരുമായിന്നു ഈ പ്രത്യേക പൂജകൾ കൊല്ലത്തിൽ ഒരിക്കൽ തറവാട്ടിൽ ചെയ്തീരുന്നത്.1865 ആഗസ്ത് 24കാളിമുത്തശ്ശിയുടെ മൂത്തസഹോദരൻ തെയ്യൻ മേനോൻ മരിക്കുകയും പിനീട് 1885 മെയ് 2ന് മുൻപ് കാളി മുത്തശ്ശിയും മരിച്ചതായി രേഖകൾ പറയുന്നു. 
       മഠത്തിലെ സേവ കരണവരുമായി തർക്കം കോടതിയിൽ വച്ച് വിളക്ക് വെച്ചു സത്യം ചെയ്യുന്നതിൽ എത്തിപ്പെടുകയും, അസത്യം ചെയ്ത മഠത്തിലെ കരണവരോട് "നിന്റെ തല ഇന്ന് തൊട്ട് 41ആം ദിവസം തെറിക്കും ennu"നമ്മുടെ കാരണവർ പറയുകയും, എന്റെ തല തെറിച്ചാൽ എന്റെ കുട്ടികൾ(സേവ മൂർത്തികൾ)നിന്റെ തറവാട് കുളം തൊണ്ടും എന്നു പറഞ്ഞതറിഞ്ഞ സഹോദരി 41ദിവസം "കരോപടാവ്" എന്ന വഴിപാട് നടത്തുകയും, പറഞ്ഞ പ്രകാരം മഠത്തിലെ കാരണവർ മരിക്കുകയും തറവാട് കുളം തോണ്ടാൻ എന്ന വണ്ണം എത്തിയ മൂർത്തികൾ തറവാടിന് നാശം വരുത്തുകയും തുടർന്ന് കണ്ട പ്രശ്ന ചിന്തയിൽ കണ്ട പ്രകാരം മൂർത്തികളെ ആവാഹിച്ചു കുടിവെച്ചു പൂജ നടത്തിവരുന്നത് ആണ് തറവാട്ടു ഭവനത്തിലെ തെക്കേ തൊടിയിലെ അഞ്ചു മൂർത്തികൾ അവർ യഥാക്രമം(രക്തേശ്വരി, ആയുധവടുകൻ, ബാലശാസ്താവ്,മണികണ്ഠൻ,പാതിരാ പഞ്ചമി)ഇവർക്ക് കൊല്ലത്തിൽ ഒരിക്കൽ പൂജ നടത്തുന്നു 
           പൊതുവെ നാടുവാഴികളുടെ സേവാമൂർത്തിയായ ആയുധവടുകൻ ഇവരെ കൂടാതെ ബ്രഹ്മരക്ഷോഗണത്തിൽ പെട്ട മൂർത്തികളെയും ചാക്കിക്കാവിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഏറെ വർഷങ്ങൾക്കുമുൻപ് "എരെക്കത്ത് പറമ്പിൽ"താമസിച്ചിരുന്ന മന്ത്രവാദി ആയ ബ്രാഹ്മണന്റെ മകളും ചാക്കിക്കാവിലെ നാടുവാഴിയുടെ മകനും തമ്മിൽ പ്രണയത്തിൽ ആവുകയും പാടില്ലാത്ത അബദ്ധം സംഭവിക്കുകയും വിവരം അറിഞ്ഞ നമ്പൂതിരി ചില ക്ഷുദ്രപ്രയോഗങ്ങൾ നടത്തുകയും ചെയ്തിട്ടാണെന്നു പറയുന്നു രണ്ടുപേരും ആത്മഹത്യ ചെയ്യുകയും ചെയ്തു വത്രേ. ഇതേ തുടർന്ന് നാടുവാഴി അധികാരം ഉപയോഗിച്ച് ബ്രാഹ്മണ കുടുംബത്തെ നാട് കടത്തുകയും ചെയ്തു. ആ തിരുമേനി വച്ചാരാധിച്ച മൂർത്തികൾ നാടുവാഴിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ ആ മൂർത്തികളെയും, ആയുധവടുകനെയും കൂടി ആണ് ചക്കികാവിൽ ഇന്ന് കാണുന്ന മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കാൻ തുടങ്ങിയത്. പിന്നീട് എരെക്കത്ത് വീട്ടിൽ കുറെ കാലം ഈഴവർ താമസിച്ചിരുന്നു. സുബ്രമണ്യസ്വാമി ഭക്തൻ ആയ താമി എന്ന ആളും ഇവിടെ വെച്ച് സമാധി ആയിട്ടുണ്ട്. മേൽ പറഞ്ഞ മൂർത്തിയുടെ ശല്യം നിമിത്തം മേല്പറഞ്ഞ ഈഴവർ എടയൂർ ഭാഗത്ത്‌ എവിടെയോ താമസം മാറ്റി. 
  സ്നേഹിച്ചതിന്റെ പേരിൽ അകലത്തിൽ മൃത്യു വരിച്ച യുവമിഥുനങ്ങളുടെ ആത്മാക്കൾ സത്ഗതികിട്ടാതെ അലഞ്ഞു പ്രദേശ വാസികൾക്കും പ്രത്യേകിച്ച് കൊല്ലോടി തറവാടിനും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനെ തുടർന്ന് പ്രശ്നവിധി പ്രകാരം അചാര്യന്മാരെ വരുത്തി, എരേക്കത്ത് പണ്ട് ഉണ്ടായിരുന്ന വീടിന്റെ മുമ്പിലത്തെ പലമര ചുവട്ടിൽ കുടിവെക്കുകയും കൊല്ലത്തിൽ ഒരിക്കൽ നിവേദ്യാദികൾ ചെയ്യുകയും തുടർന്ന് ചെയ്ത പോരാനും തുടങ്ങി 
         പ്രസ്തുത തറവാട് വക ആയി ചെല്ലൂരിൽ ഭഗവതി പാട്ടും, നാട്ടുതാലപ്പൊലി, അരിപ്ര നടത്തിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട് പാട്ടു നടത്തിയിരുന്ന സ്ഥലം പാട്ടുകണ്ടം എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു "അരിപ്ര"എന്ന വഴിപാട് അവസാനം ആയി നടന്നത് ഏകദേശം 103 വർഷം മുൻപ് കാളി മുത്തശ്ശിയുടെ പേരകുട്ടി കാളി എന്ന അമ്മാളു അമ്മയുടെ ഭർത്താവ് ആയ കോട്ടില്ലത്ത് നാരായണ നായർ എന്നവർ താമസിച്ചിരുന്ന "മുക്കടക്കാട്‌" ഭാവനത്തിനോട് ചേർന്നുള്ള സ്ഥലത്ത് പള്ളിയാലിൽ വച്ച്,രാങ്ങാട്ടൂർ എരുമപ്പാറ ചോപ്പൻ മാരെ കൊണ്ട് നടത്തിയതിന്റെ ചിലവ് ഏഴുതി വെച്ചതിൽ നിന്നും ആണ് മനസിലായത്.മേൽ പറഞ്ഞ കൊട്ടില്ലത്ത് നാരായണ നായരുടെ ചെലവിലും  നേതൃത്വത്തിൽ ആയിരുന്നു മുമ്പത്തെ വലിയമ്പലം പണി കഴിപ്പിച്ചത് 
        വെട്ടത്തു പുതിയങ്ങാടി സ. റ.ആ.1682-)o നമ്പർ കുടുംബം കരാർ പ്രകാരം (1886 ഏപ്രിൽ 20നു തറവാട്ടിൽ വച്ച് ഒപ്പിട്ടത്)ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അത്തഴത്തിനു വൃശ്ചികം മാസത്തിൽ കൊടുക്കേണ്ട 35ക 12ണ് യുടെയും,അരിപ്ര വഴിപാടിന്റെയും ഭഗവത് സേവയുടെയും,വെള്ള പകർച്ച മുതലായ പൊതു പരിപാടികളുടെ വ്യവസ്ഥകൾ രേഖപ്പെടുത്തീട്ടുണ്ട്.കാളി അമ്മയുടെ മകൾ പാറു അമ്മ,മീനാക്ഷി അമ്മ പാറുഅമ്മയുടെ മകൾ കുഞ്ഞിയമ്മയും കൂടി ആയിരുന്നു ഈ കരാർ എഴുതി വെച്ചിട്ടുള്ളത് 
        1921 ൽ 'ഖിലാഫത്' നടന്നിരുന്ന കാലഘട്ടത്തിൽ തറവാട്ടു കാരണവർ കൃഷ്ണൻ മേനോൻ ആയിരുന്നു.പ്രസ്ഥാനം വഴി തെറ്റി പൂർവിക തറവാടും, മനകളും,ഇല്ലങ്ങളും, ക്ഷേത്രങ്ങളും നശിപ്പിക്കപെട്ടപ്പോൾ മുൻ കരുതൽ എന്ന നിലക്ക് ചെറിയ കുട്ടികളെയും സ്ത്രീകളെയും ഹൈക്കോടതിയിലെ സീനിയർ വക്കിലായിരുന്ന കൊല്ലോടി ചാത്തുമേനോൻ ന്റെ കൂടെ കോഴിക്കോട്ടേക്ക് താമസിപ്പിച്ചു.സമീപ പ്രദേശങ്ങൾ എല്ലാം അക്രമികൾ താണ്ടവം ആടിയപ്പോൾ ചെല്ലൂരിൽ എല്ലാം ശാന്തം ആയിരുന്നു ആയതിന്റെ പ്രധാന കാരണം കൃഷ്ണ മേനോന്റെ വ്യെക്തിതം ഒന്ന് മാത്രം ആയിരുന്നു.ഖിലാഫത്തിന് ശേഷം ബ്രിട്ടീഷ് സർക്കാർ നാട് നീളെ നടന്നു മുസ്ലിംങ്ങളെ വേട്ട യാടിയ സംഭവത്തിൽ നിരപരാധി ആയ ചെല്ലൂരിലെ മുസ്ലിം കാരണവരെ പിടിച്ചു തിരുരങ്ങാടി റെയിൽവേ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു എന്ന വിവരം അറിഞ്ഞ കൃഷ്ണ മേനോൻ അവിടെ എത്തി, വാഗണിൽ കയറ്റാൻ നിർത്തിയവരുടെ കൂട്ടത്തിൽ ചെന്ന്,അങ്ങാടി സാമാനം വാങ്ങാൻ പറഞ്ഞയച്ച നീ ഇവിടെ നോക്കി നിക്കണോ?? എന്നു ചോദിച്ചു കൈയിലുള്ള വടികൊണ്ട് അടിച്ചു ഓടിച്ചു രക്ഷപ്പെടുത്തിയ വിവരം ഇന്നും അവർ സ്മരിക്കുന്നു ബ്രിട്ടീഷ് സർക്കാരുടെ മുസ്ലിം സമുദായ വേട്ടയിൽ പ്രദേശത്തെ ഏക രക്ഷ കൃഷ്ണൻ മേനോനും തറവാട്ടിലെ അധീനതയിലുള്ള വീടുകളും ആയിരുന്നു 
     പഴയ മലയാം ജില്ലയിൽ,പൊന്നാനി താലൂക് 82ആം നമ്പർ ചെല്ലൂർ ദേശത്തിന്റെ സെറ്റിൽമെന്റ് പരിശോധിച്ചാൽ അറിയാം അന്നത്തെ ഭൂരിപക്ഷം വസ്തുക്കളുടെയും ജന്മി കൊല്ലോടിക്കാരായിരുന്നു എന്നു ആയതിൽ അന്തിമഹാകാളൻ കാവിന്റെ ജന്മി കൊല്ലോടി കാളിയമ്മ മകൻ ഗോപാലമേനോനും,ശ്രീ പറക്കുന്നതിന്റേത് ഗോവിന്ദനുണ്ണിയും ഇത് മൂലം ആണ് ഇന്നും ഈ തറവാട്ടുകാർക്കു നിയമാനുസൃതം ക്ഷേത്രം കിട്ടിയിട്ടുള്ളത് ആയതിൽ കാരണവർ മാർ പല വ്യവസ്ഥയും വെച്ചിട്ടുണ്ടായിരുന്നു  

ഇന്നും ഈ തറവാട്ടുകാർ കുല ദൈവം ആയ തീരുമാന്ധകുന്നിലമ്മക്കും, ധർമ്മ ദൈവങ്ങൾ ആയിട്ടുള്ള ചെല്ലൂർ ശ്രീ പറക്കുന്നത് ഭഗവതിയുടെയും,അന്തിമഹാകാളന്റെയും കാര്യങ്ങൾ ഭക്ത്യാപുരസ്സരം ചെയ്യുന്നു